കൊട്ടാരക്കര: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി (എ.ഐ.ടി.യു.സി) യുടെ നേതൃത്വത്തിൽ പാളകെട്ടി വലിച്ച് പ്രതിഷേധിച്ചു . പുലമൺ ജംഗ്ഷനിൽ നടന്ന പ്രതിഷേധ മാർച്ച് ചെങ്ങറ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുരേഷ് അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി നേതാവ് ഡി.രാമകൃഷ്ണപിള്ള, മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം വെട്ടിക്കവല അജി, കാവുവിള പ്രശാന്ത്, അജി കിഴക്കേത്തെരുവ്, റെജി, ജോമോൻ എന്നിവർ സംസാരിച്ചു.