കരുനാഗപ്പള്ളി: കുലശേഖപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. സ്കൂളിലെ പൂർവ അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പി.ടി.എ, എസ് .എം .സി എന്നിവരുടെ സഹായത്തോടെ അൻപതിൽ കൂടുതൽ സ്മാർട്ട് ഫോണുകൾ വാങ്ങി.നൽകുകയായിരുന്നു. സ്മാർട്ട് ഫോണുകൾ എ.എം.ആരിഫ് എം.പി വിതരണം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ , ജില്ലാ പഞ്ചായത്ത് മെമ്പർ വസന്ത രമേശ്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം , ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ അനിരുദ്ധൻ, പി .ടി. എ പ്രസിഡന്റ് ജി.രഘു, വാർഡ് മെമ്പർ പി.കെ. സാവിത്രി, പ്രസന്നകുമാർ, പ്രിൻസിപ്പൽ ബി. ഷീല, ഹെഡ്മിസ്ട്രസ് ശ്രീജ ഗോപിനാഥ്, മേഴ്സി ഡിക്രൂസ്, ബി.പ്രസന്ന, പൂർവ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.