കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തിൽ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പഠനോപകരണ ഫണ്ട് തട്ടിയെടുത്തവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പട്ടിക ജാതി വർഗ

ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ നെടുവത്തൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന രക്ഷാധികാരി ഐത്തിയൂർ സുരേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.ഗോപാലകൃഷ്ണൻ മോഹൻ ജി. നായർ, പേരാംത്തൊടി ബാബു, നീലേശ്വരം കൃഷ്ണൻ കുട്ടി, നെല്ലിക്കുന്നം ശ്രീധരൻ, ടി.ഗോപാലകൃഷ്ണൻ, ഓമന സുധാകരൻ, ആനക്കോട്ടൂർ രമണി , ഇന്ദിര, രതീഷ് ചാലൂക്കോണം തുടങ്ങിയവർ പങ്കെടുത്തു.