കൊല്ലം: യോഗ ശിക്ഷൺ ചാരിറ്റബിൾ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ രോഗികൾക്കും പാവപ്പെട്ടവർക്കുമായി ഇന്ന് ഉച്ചയ്ക്ക്‌ 12.30ന്‌ പോളയത്തോട് റെയിൽവേ ഗേറ്റിന്‌ സമീപമുള്ള ട്രസ്റ്റ്‌ ഓഫീസിൽ പൊതിച്ചോറ് വിതരണം നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിതരണം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.