കൊട്ടാരക്കര: സംസ്ഥാന പാതയോരങ്ങളിലെ പൊതു ശൗചാലയങ്ങളിൽ അയ്യങ്കാളിയുടെ പേര് നൽകാനുള്ള തീരുമാനം പട്ടികജാതി വിഭാഗങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്നും എത്രയും വേഗം സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്നും കേരള പുലയർ മഹാസഭ താലൂക്ക് യൂണിയൻ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താലൂക്ക് യൂണിയൻ ഓഫീസിൽ ചേർന്ന യോഗം കേരള പുലയർ മഹാസഭ സംസ്ഥാന കമ്മിറ്റി അംഗം കെ.ബി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് മരുതമൺ പള്ളി ശശിധരൻ അദ്ധ്യക്ഷനായി. വി.ഐ. പ്രകാശ് ,ശാന്തമ്മ യശോധരൻ, കറവൂർ സോമരാജൻ, ജില്ലാ സെക്രട്ടറി അശോകൻ അഖിലാസ്, അജയൻ റോഡുവിള, ചിറ്റയം
രാമചന്ദ്രൻ, രാകേഷ് നെടുവത്തൂർ ,വിജയരാജൻ തുടങ്ങിയവർ
സംസാരിച്ചു.