sasi

കൊല്ലം: ആരോപണ വിധേയനായ മന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെ സ്ത്രീ സമൂഹത്തിന് അപമാനകരമാണ്. പ്രതിയെ കേസിൽ നിന്ന് രക്ഷിക്കാൻ പെൺകുട്ടിയുടെ പിതാവിനെ സ്വാധീനിക്കാൻ ഒരു മന്ത്രി ശ്രമിക്കുന്നത് അതീവ ഗുരുതരമായ തെറ്റാണ്. മന്ത്രിസ്ഥാനത്തിന് ചേർന്ന പ്രവൃത്തിയല്ലിത്. മന്ത്രി സ്വയം രാജിവച്ചില്ലെങ്കിൽ പുറത്താക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് ബി. ബി. ഗോപകുമാർ പറഞ്ഞു.