കൊല്ലം: പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിലെ സയൻസ് ക്ലബും ചാന്ദ്ര ദിനാഘോഷവും ജ്യോതി ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഇല്യാസ് പെരിമ്പലം ഉദ്ഘാടനം ചെയ്തു. നാസയുടെ ഏറ്റവും പുതിയ പദ്ധതിയായ ആർട്ടെമിസിനെ അടിസ്ഥാനമാക്കി 'ആർട്ടെമിസ് വരുന്നു, അമ്പിളിമാമനിലേക്ക് ഇനി ഇടയ്ക്കിടെ പറക്കാം' എന്ന വിഷയത്തിൽ അദ്ദേഹം ഓൺലൈൻ ക്ളാസ് നയിച്ചു.

സയൻസ് ക്ലബ് കൺവീനർ പി. സിന്ധു അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് എമിലിൻ ഡൊമനിക്, കെ.വി. ലൗജ, പി.എൽ. ജ്യോതി തുടങ്ങിയവർ സംസാരിച്ചു. റോക്കറ്റ് നിർമ്മാണം, ചാന്ദ്ര ഗീതികൾ, ചിത്രരചന, ക്വിസ്, സാങ്കല്പിക കത്തെഴുത്ത് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു. പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ സ്വാഗതവും എസ്.ആർ.ജി കൺവീനർ സി.വൈ. ബീന നന്ദിയും പറഞ്ഞു.