.
കരുനാഗപ്പള്ളി : എസ്.എഫ്.ഐ നേതാവായിരുന്ന അജയപ്രസാദിന്റെ പതിനാലാം രക്തസാക്ഷി ദിനാചരണം ക്ലാപ്പനയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ക്ലാപ്പനയിലെ അജയപ്രസാദ് സ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സി.പി. എം ജില്ലാ സെക്രട്ടറി എസ് .സുദേവൻ മുഖ്യപ്രഭാഷണം നടത്തി.ഏരിയാ കമ്മിറ്റി സെക്രട്ടറി പി .കെ .ബാലചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി .ആർ. വസന്തൻ, ശൂരനാട് ഏരിയാ കമ്മിറ്റി സെക്രട്ടറി പി .ബി .സത്യദേവൻ, സി .രാധാമണി, എസ് .എഫ് .ഐ ജില്ലാ പ്രസിഡന്റ് അഞ്ജു കൃഷ്ണ, ജില്ലാ സെക്രട്ടറി അനന്തു, ,ക്ലാപ്പന സുരേഷ്, ടി .എൻ .വിജയകൃഷ്ണൻ, കുഞ്ഞി ചന്തു, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ജില്ലാ പഞ്ചായത്തംഗം വസന്താരമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ തുടങ്ങിയവർ സംസാരിച്ചു.