പുനലൂർ: തെന്മല പഞ്ചായത്തിലെ വെള്ളിമല-മൂലംകുഴി, ചെറുതന്നൂർ, ചാലിയക്കര റോഡ് ഗതാഗത യോഗ്യമാക്കി മാറ്റത്തതിൽ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽ നാട്ടുകാർ വാഴ നട്ടു പ്രതിഷേധിച്ചു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലയളവിൽ പാത റീ ടാറിംഗ് നടത്താൻ ടെണ്ടർ നൽകിയെങ്കലും അധികൃതരുടെ അനാസ്ഥയെ തുടർന്ന് പണികൾ നീണ്ട് പോകുകയാണെന്ന് നാട്ടുകാർ ആരോപിച്ചു . ടാറിംഗ് ജോലികൾക്കായുള്ള പ്ലാന്റ് മൂന്നാഴ്ച മുമ്പ് പാതയോരത്ത് സ്ഥാപിച്ചെങ്കിലും തുടർ നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് വെള്ളിമല സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽ നാട്ടുകർ മൂലംകുഴി ഭാഗത്തെ റോഡിലെ കുഴികളിൽ വാഴ നട്ടു പ്രതിഷേധിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് മാസമായി കുണ്ടും കുഴിയും രൂപപ്പെട്ട റോഡിലൂടെ കാൽനട യാത്ര പോലും ദുഷ്ക്കരമായി മാറിയിരിക്കുകയാണ്.