gauthami-
ഗൗതമി.

കായംകുളം: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിയെ വെല്ലുവിളിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ളസ് നേടിയിരിക്കുകയാണ്

കായംകുളം മുതുകുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ഗൗതമി. പത്തിയൂർ തൂണേത്ത് ഗവ. എൽ.പി.എസിലെ അദ്ധ്യാപകനും മുതുകുളം തെക്ക് ചാങ്ങയിൽ വടക്കതിൽ കൃഷ്ണകുമാറിന്റെയും ശ്രീകലയുടെയും മകളാണ് ഗൗതമി. വിക്ടേഴ്സ് ചാനൽ പൂർണമായും പ്രയോജനപ്പെടുത്തിയാണ് ഗൗതമി വിജയം കൈവരിച്ചത്. പരീക്ഷയ്ക്ക് സഹായിയെ വയ്ക്കാൻ അനുവാദമുണ്ടെങ്കിലും ഗൗതമി അത് വേണ്ടെന്നു വച്ചു. പഠനത്തിനിടയിൽ പല ദിവസങ്ങളിലും അസുഖം കൂടി ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നിരുന്നു. പഠിച്ച സ്കൂളിൽ തന്നെ പ്ളസ് ടു കൊമേഴ്സ് വിഷയത്തിൽ അഡ്മിഷൻ നേടി അക്കൗണ്ടിംഗ് സെക്ഷനിൽ ജോലി ചെയ്യണം എന്നാണ് ഗൗതമിയുടെ ആഗ്രഹം. ചിത്രം വരയ്ക്കുന്നതിലും ഓൺലൈൻ പോസ്റ്റർ നിർമ്മാണത്തിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. നാലാം ക്ലാസുകാരി കൃഷ്ണഗാഥ സഹോദരിയാണ്.