ശാസ്താംകോട്ട: ബി.ജെ.പി ശൂരനാട് വടക്ക് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ആനയടി നാലാം വാർഡിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന സമിതി അംഗം ആർ.രാജേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. ഒ.ബി.സി മോർച്ച ജനറൽ സെക്രട്ടറി അജിത് , ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് ജെ.ശ്രീകുമാർ , ബാലകൃഷ്ണപിള്ള, വാർഡ് പ്രസിഡന്റ് ശശി, യുവമോർച്ച പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി അതുൽ രാജശേഖർ, മധു , ആർ.രജനി തുടങ്ങിയവർ പങ്കെടുത്തു.