കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചതോ തിരികെ നാട്ടിലെത്തിയതോ ആയ പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് 25,000 രൂപ ധനസഹായം നൽകുന്നു. നോർക്ക റൂട്ട്സിന്റെ പ്രവാസി തണൽ ഒറ്റത്തവണ ധനസഹായ പദ്ധതിയിലൂടെയാണ് ധനസഹായം ലഭിക്കുക.
18ന് താഴെയുള്ളവർക്ക് സ്ഥിരനിക്ഷേപമായും 18 വയസിന് മുകളിലുള്ളവർക്ക് ധനസഹായമായും ലഭിക്കും. അപേക്ഷകരുടെ വാർഷിക വരുമാനം പരമാവധി 1,50,000 രൂപയാണെങ്കിലാണ് ധനസഹായം ലഭിക്കുക. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കേണ്ടത്
1. വെബ് സൈറ്റ് അഡ്രസ് www.norkaroots.org
2. പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക്
3. ബന്ധം തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി അല്ലെങ്കിൽ റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് നൽകണം
4. ധനസഹായ വിതരണം സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലൂടെ മാത്രം
5. അപേക്ഷ സമർപ്പിക്കുമ്പോൾ രജിസ്‌ട്രേഷൻ നമ്പർ എസ്.എം.എസായി ലഭിക്കും
6. പിന്നീടുള്ള അന്വേഷണങ്ങൾക്ക് രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിക്കണം
7. സൈറ്റിൽ ലോഗിൻ ചെയ്‌താൽ അപേക്ഷയുടെ സ്ഥിതിവിവരം അറിയാം
ആവശ്യമായ രേഖകൾ
1. മരണപ്പെട്ട രക്ഷകർത്താവിന്റെ പാസ്‌പോർട്ടിന്റെ പകർപ്പ്
2. മരണസർട്ടിഫിക്കറ്റ്
3. മെഡിക്കൽ സർട്ടിഫിക്കറ്റ്
4. അപേക്ഷകയുടെ ആധാർ, എസ്.എസ്.എൽ.സി അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്
5. 18 വയസിന് മുകളിലുള്ളവർ, അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
6. അപേക്ഷകയുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്ക്
7. രേഖകൾ പി.ഡി.എഫ് ആയോ ഇമേജ് ഫയലായോ അപ്‌ലോഡ് ചെയ്യണം
ടോൾ ഫ്രീ നമ്പർ: 1800 425 3939