photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് സമാഹരിച്ച മൊബൈൽ ഫോണുകൾ യൂത്ത്മൂവ്മെന്റ് സംസ്ഥാന ചെയർമാൻ പച്ചയിൽ സന്ദീപ് വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ യൂത്ത്മൂവ്മെന്റ് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്നു. ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകി കൊണ്ട് യൂത്ത് മൂവ്മെന്റ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഗുരു കാരുണ്യം പദ്ധതിയിലുൾപ്പെടുത്തിയാണ് മൊബൈൽ ഫോണുകൾ നൽകുന്നത്. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം യൂത്ത് മൂവ്മെന്റ് സംസ്ഥാന ചെയർമാൻ പച്ചയിൽ സന്ദീപ് കരുനാഗപ്പള്ളി യൂണിയൻ ഓഫീസിൽ വെച്ച് നിർവഹിച്ചു. ചടങ്ങിൽ കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ പ്രസിഡന്റ് കെ.സുശീലൻ, യൂത്ത് മൂവ്മെന്റ് കൊല്ലം ജില്ലാ ചെയർമാൻ സിബു വൈഷ്ണവ്, ജില്ലാ കൺവീനർ ശർമ സോമരാജൻ, യൂത്ത് മൂവ് മെന്റ് കൊല്ലം യൂണിയൻ പ്രസിഡന്റ് പ്രതാപൻ,യൂണിയൻ കൗൺസിലർ സലിംകുമാർ യൂത്ത് മൂവ്മെന്റ് കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് നീലികുളം സിബു,, സെക്രട്ടറി ടി.ഡി. ശരത്ചന്ദ്രൻ, വൈസ് പ്രസിഡന്റ് രഞ്ജിത്ത്-ലാൽ, കമ്മിറ്റിയംഗങ്ങളായ വിപിൻ തെക്കഞ്ചേരി, വിപിൻ കല്ലേലിഭാഗം, ദാസ്, സുനിൽകുമാർ, ആനന്ദ് പ്രേമൻ, വിനോദ് വന്ദനം, സുരേഷ് ബാബു, തുടങ്ങിയവർ പങ്കെടുത്തു.