കൊല്ലം: കൂട്ടിക്കട കണിച്ചേരി എൽ.പി സ്കൂളിലെ 1975 - 80 ബാച്ച് പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൂർവ വിദ്യാർത്ഥിയും ജില്ലാ പഞ്ചായത്ത് അംഗവുമായ സെൽവി വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ്, കെ.ജി. ബിജു, ജയകുമാർ, സജീവ്, മധു, അരുണ, ഷീജ തുടങ്ങിയവർ പങ്കെടുത്തു.