കൊല്ലം: ചിന്നക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാക്കൾ പൊലീസ് പിടിയിലായി. തൃപ്പലഴികം ഇടയ്‌ക്കോട് പരീത്ര കിഴക്കതിൽ സന്ദീപ് (20), ഇടയ്‌ക്കോട് മുകിൽ ഭവനത്തിൽ നിഖിൽ രാജ് (19) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 450 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പൊലീസും ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌പെഷ്യൽ ഫോഴ്‌സും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ചിന്നക്കട ക്രേവൺ സ്‌കൂളിന് സമീപമുള്ള പള്ളിക്ക് മുൻവശത്ത് വച്ച് ഇവർ പിടിയിലായത്. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ആർ. രതീഷ്‌കുമാർ, എസ്.ഐ ആർ. രജീഷ്, ഡാൻസാഫ് എസ്.ഐ ആർ. ജയകുമാർ, ടീമംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒ മനു, സീനു, സി.പി.ഒമാരായ രിപു, രതീഷ്, ലിനു ലാലൻ, കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐമാരായ സുരേഷ്‌കുമാർ, അനിൽകുമാർ, മിനുരാജ്, സി.പി.ഒമാരായ ശ്രീജിത്ത്, ജലജ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.