കൊട്ടാരക്കര: കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിലെ ഞാറുനടീൽ മഹോത്സവം 24ന് ഉച്ചക്ക് 12ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 75 ഏക്കർ നിലത്ത് വർഷങ്ങളായി ഇവിടെ ഏലാ സമിതിയുടെ നേതൃത്വത്തിലാണ് നെൽകൃഷി നടക്കുന്നത്. ജന പ്രതിനിധികളും
കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. എല്ലാ കർഷകരും പങ്കെടുക്കണമെന്ന് എലാ സമിതി സെക്രട്ടറി ഒ.ചന്ദ്രശേഖര പിള്ള അറിയിച്ചു.