പുത്തൂർ : പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്തിൽ ചേർന്ന ഓൺലൈൻ പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് പഞ്ചായത്തംഗങ്ങൾക്ക് അവതരിപ്പിക്കാൻ അവസരം നൽകാതെ 12 ലധികം അജണ്ടകൾ ചേർത്താണ് ഓൺലൈൻ മീറ്റിംഗ് വിളിച്ചത് . ഇത് ജനാധിപത്യവിരുദ്ധമാണെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പഴയചിറ സന്തോഷ് പറഞ്ഞു .കൊവിഡ് ദുരിതാശ്വസ പ്രവർത്തനങ്ങൾ വിലയിരുത്താനും ഏകോപിപ്പിക്കാനും പഞ്ചായത്ത് ഹാളിൽ യോഗം ചേരണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് ബഹിഷ്‌കരണം. വിഷയങ്ങൾ നേരിട്ട് ചർച്ച ചെയ്യാതെ ഒളിച്ചോടാൻ അനുവദിക്കുകയില്ലെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ബൈജു ചെറു പൊയ്ക പറഞ്ഞു.