കൊല്ലം: വീട്ടമ്മയെ കൊല്ലം ബൈപ്പാസ് ടോൾ പ്ലാസയിലെ ജീവനക്കാർ അപമാനിച്ചതായി പരാതി. പെരിനാട് മുരുന്തൽ മംഗലത്ത് വീട്ടിൽ ലയ മനോജാണ് കളക്ടർക്കും അഞ്ചാലുംമൂട് പൊലീസിനും പരാതി നൽകിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം. ടോൾ പ്ലാസയുടെ 5 കിലോ മീറ്റർ ചുറ്റളവിൽ താമസിക്കുന്നതിനാൽ ലയയ്ക്ക് സൗജന്യ പാസുണ്ട്. ഈ പാസ് ഉപയോഗിച്ച് ടോൾ പ്ലാസ കടക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ അസഭ്യം വിളിച്ച ശേഷം 50 രൂപ ആവശ്യപ്പെട്ടു. സൗജന്യ പാസ് വലിച്ചുകീറാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.