പുനലൂർ: കേരളത്തിലെ സ്വകാര്യ വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ഏകദിന ഓൺലൈൻ പരിശീല ക്ലാസ് 24ന് രാവിലെ 10ന് നടക്കും. ഓൾ കേരള പ്രൈവറ്റ് സ്കൂൾ കോ-ഓഡിനേഷൻ സംസ്ഥാന കമ്മിറ്റിയും പാസ് വേ പബ്ലിഷിംഗ് ഹൗസും സംയുക്തമായാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ഓൺ ലൈൻ അദ്ധ്യാപനം എങ്ങനെ കാര്യക്ഷമ മാക്കാം എന്ന വിഷയത്തെ അധികരിച്ചാകും ഓൺ ലൈൻ പരിശീലന ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ബിനേഷ് കെ.മേനോൻ ക്ലാസുകൾ നയിക്കും. 3000ത്തിൽ അധികം അദ്ധ്യാപകർ ക്ലാസിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോഹൻ മംഗലശേരി അറിയിച്ചു.