പുത്തൂർ: സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച ബക്രീദ് ആഘോഷങ്ങൾ മുൻ ഡെപ്യൂട്ടി സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.തുളസീധരൻ ഉദ്ഘാടനം ചെയ്തു. ജി.രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജെ.എസ്.എസ് ജില്ലാ കമ്മിറ്റിയംഗം അൻസർ കരുനാഗപ്പള്ളി, കോട്ടാത്തല ശ്രീകുമാർ, ജയശ്രീ, സരിത എന്നിവർ സംസാരിച്ചു.