എഴുകോൺ: ഐ.പി.ടി.എ കരീപ്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളവൂർകോണം വാർഡിലെ ആശാവർക്കർമാരെയും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു. ഐ.പി.ടി.എ കരീപ്ര പ്രസിഡന്റ് രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു . കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിജി ശശിധരൻ, സി.പി.ഐ നെടുവത്തൂർ മണ്ഡലം സെക്രട്ടറി ആർ. മുരളീധരൻ, ഐ.പി.ടി.എ കരീപ്ര സെക്രട്ടറി വൈഷ്ണവ് ചന്ദ്രൻ ,ജെ.ശ്രീകുമാർ , എ. സുരേന്ദ്രൻ, ബിനീഷ് തുടങ്ങിയവർ സംസാരിച്ചു.