കൊല്ലം: എസ്.എൻ.ഡി.പി യോഗം മയ്യനാട് 444-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ 46 വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകളും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ഡോ. കെ. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡി. പ്രസാദ്, യൂണിയൻ പ്രതിനിധി വി. ശശികുമാർ, കമ്മിറ്റി അംഗങ്ങളായ ആർ. രവിസുത, വി. ശശീന്ദ്രൻ, ഡി. സൈഗാൾ തുടങ്ങിയവർ പങ്കെടുത്തു.