vishnunad-mla-photo-1
തൃക്കോവിൽവട്ടം പഞ്ചായത്ത് റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മൊബൈൽ ഫോൺ വിതരണം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: തൃക്കോവിൽവട്ടം പഞ്ചായത്ത് റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാതരംഗിണി വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന മൊബൈൽ ഫോൺ വിതരണം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ജി. സുരേന്ദ്രൻപിള്ള, മുഹമ്മദ് ഷെരീഫ്, സജീവ്, സുധർമ്മ, സീതാഗോപാൽ, സത്യൻ, എ.ജി. അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.