കൊട്ടാരക്കര: എൽ.ഐ.സിയുടെ ജീവൻ രക്ഷാ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് കൊട്ടാരക്കര ബ്രാഞ്ചിൽ തുടക്കമായി. വെട്ടിക്കവല ഗ്രാമപഞ്ചായത്തംഗം തങ്കമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. സീനിയർ ബ്രാഞ്ച് മാനേജർ ഷാജി അദ്ധ്യക്ഷനായി. രണ്ടര ലക്ഷത്തിൽ തുടങ്ങി പരമാവധി പത്ത് ലക്ഷം രൂപവരെ കുടുംബത്തിലെ ഓരോ അംഗത്തിനും ലഭിക്കുന്നതാണ് പദ്ധതി. ആശുപത്രിയിലെ ചികിത്സാ ചെലവുകൾ, മരുന്നുകൾ, മറ്റ് സൗകര്യങ്ങളടക്കം പതിമൂന്ന് തരം ഗുണങ്ങളാണ് പുതിയ ഇൻഷ്വറൻസ് പദ്ധതി വഴി ലഭിക്കുക.