എഴുകോൺ: നെടുമൺകാവ് റോട്ടറി ക്ലബിന്റെ 2021-22 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. എ. അനിൽകുമാർ (പ്രസിഡന്റ്), പി. ബി. ബിജുകുമാർ (സെക്രട്ടറി), കെ. എസ്. ചന്ദ്രലാൽ (ട്രഷറർ) എന്നിവരാണ് ഭാരവാഹികളായി ചുമതലയേറ്റത്. നിലവിലുള്ള പ്രസിഡന്റ് പി. ബി. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ചീഫ് ഗസ്റ്റ് ഡോ. ജി. സുമിത്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനിൽ അഞ്ജന റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം ആർ. സി. സിയിൽ ചികിത്സയിൽ കഴിയുന്ന കടയ്ക്കോടുള്ള കാൻസർ രോഗിക്ക് ധനസഹായം നൽകിക്കൊണ്ട് നെടുമൺകാവ് റോട്ടറിയുടെ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എ. അനിൽകുമാർ നിർവഹിച്ചു. അസിസ്റ്റന്റ് ഗവർണർ ജി. ജ്യോതിപ്രസാദ്, എസ്. അനിൽകുമാർ, ജി. കെ. ശ്രീജിത്ത്, ബി. ചന്ദ്രൻകുട്ടി, വിനോദ് ഗംഗാധരൻ, എസ്. സിനികുമാർ, ജെ. ഓമനക്കുട്ടൻ പിള്ള, കെ. ആർ. പ്രസാദ്, പി. എസ്. ജൂബിൻഷാ, കെ. കെ. മോഹൻലാൽ, അനിൽ കടയ്ക്കോട്, പി. രാജൻ, ബിനു സൂര്യ, കെ. കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.