ഓച്ചിറ: കിണർ പണിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കൊറ്റമ്പള്ളി കൊയ്പ്പള്ളി തറയിൽ പരേതരായ കുഞ്ഞിരാമന്റെയും പാറുക്കുട്ടിയുടെയും മകൻ ഓമനക്കുട്ടനാണ് (52) മരിച്ചത്. ചങ്ങൻകുളങ്ങര ഗ്രീഷ്മത്തിൽ മുരുകേശിന്റെ വസതിയിൽ കിണർ വാർത്തുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, സരസ്വതി, ശാരദ, സത്യൻ, മണി.