fund
ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ സെന്ററിന്റെ തൊടിയൂർ മേഖല പ്രവർത്തന ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേൽ ആദ്യഗഡു സംഭാവനയായി കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിന് കൈമാറുന്നു

തൊടിയൂർ: കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ സെന്ററിന്റെ തൊടിയൂർ മേഖല പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് വേണ്ടിയുള്ള ഫണ്ട് സമാഹരണം നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിംമണ്ണേൽ ആദ്യഗഡു 25,000 രൂപ സംഭാവന നൽകി ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു തുക ഏറ്റുവാങ്ങി. സി.എൽ.പി.സി മേഖല രക്ഷാധികാരി ടി.രാജീവ്, കൺവീനർ എസ്.സുനിൽകുമാർ, ജോ.കൺവീനർ നദീർ അഹമ്മദ്, സി .പി .എം തൊടിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടി ആർ.രഞ്ജിത്ത്, എസ്.മോഹനൻ, കെ.ആർ.സജീവ്, കെ.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.