പടിഞ്ഞാറേകല്ലട : ഒരാഴ്ചയായി കീരിയെ പേടിച്ച് താഴെ ഇറങ്ങാൻ പറ്റാതെ ഭക്ഷണം പോലും കഴിക്കുവാൻ പറ്റാത്ത അവസ്ഥയിൽ പുളിമരക്കൊമ്പിൽ ചുറ്റി കിടക്കുകയായിരുന്നു ഒരു മഞ്ഞച്ചേര കുഞ്ഞ് .പടിഞ്ഞാറേകല്ലട ഐത്തോട്ടുവ മുളയ്ക്കൽ റേഷൻകട യുടെ സമീപമുള്ളപുളി മരത്തിന്റെ കൊമ്പിൽ കിടന്ന ചേരക്കുഞ്ഞിന്റെ അവസ്ഥ ആരെയും വേദനിപ്പിക്കുന്നതായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൂന്നു കീരി കൾ ചേർന്ന് മരത്തിൽ ഓടിച്ചുകയറ്റിയതാണ്. ശേഷം കീരികൾ മരത്തിന് ചുവട്ടിലെ കുറ്റികാട്ടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇത് കാരണമാണ് ചേര താഴെ ഇറങ്ങാതെ ദിവസങ്ങളോളം പേടിച്ച് മരത്തിൽ തന്നെ കഴിച്ചുകൂട്ടിയത്. ഒടുവിൽ നാട്ടുകാർ ഇടപെട്ട് കീരീകളെ ഓടിച്ചു വിട്ടതിനു ശേഷമാണ് ചേരയ്ക്ക് താഴെ ഇറങ്ങി രക്ഷപ്പെടാൻ കഴിഞ്ഞത് .