കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി.

മെഡിക്കൽ എമർജൻസി , മരുന്ന്, ആവശ്യസാധനങ്ങൾ വാങ്ങുന്നതിന് ഒഴികെ ആരും വീടിന് പുറത്തിറങ്ങരുത്. അവശ്യ സാധനങ്ങൾ വാങ്ങാൻ ഇറങ്ങുന്നവർ നിർബന്ധമായും സത്യവാങ്മൂലം കയ്യിൽ കരുതണം.10 വയസിന് താഴെയും 60 വയസിന് മുകളിൽ ഉള്ളവരും യാതൊരു കാരണവശാലും പുറത്തിറങ്ങരുത്. കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെയും ലോക്ക് ഡൗൺ ലംഘനം നടത്തുന്നവർക്കെതിരെയും കടുത്ത നിയമ നടപടികൾ സ്വീകരിക്കും.