union
എസ് എൻ ഡി പി യോഗം ചാത്തന്നൂർ യൂണിയനിൽ ഗുരുകാരുണ്യം , പദ്ധതിയുടെ പ്രകാരമുള്ള സഹായ വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബി ബി ഗോപകുമാർ നിർവ്വഹിക്കുന്നു.

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയനിൽ ഗുരുകാരുണ്യം പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണം ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.

യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ 24 ശാഖകൾക്കുള്ള സഹായം വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, കെ. നടരാജൻ, വി. പ്രശാന്ത്, ആർ. ഗാന്ധി, കെ. ചിത്രാംഗതൻ, അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

യൂണിയന് കീഴിലെ 54 ശാഖകൾക്കാണ് 5000 രൂപ വീതം സാമ്പത്തിക സഹായം നൽകുന്നത്. മറ്റുള്ള ശാഖകൾക്കുള്ള ധനസഹായം വരുംദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.