national
നാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും പ്രവാസികളും നാട്ടുകാരും ചേർന്നുള്ള വാട്സ്ആപ്പ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ പ്രദേശത്തെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സമാഹരിച്ച മൊബൈൽ ഫോൺ പുത്തൂർ പൊലീസ് ഇൻസ്പെക്ടർ സുഭാഷ് കുമാർ വിതരണം ചെയ്യുന്നു

പുത്തൂർ: നാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും പ്രവാസികളും നാട്ടുകാരും ചേർന്നുള്ള വാട്സ്ആപ്പ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ പ്രദേശത്തെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സമാഹരിച്ച മൊബൈൽ ഫോൺ പുത്തൂർ പൊലീസ് ഇൻസ്പെക്ടർ സുഭാഷ് കുമാർ വിതരണം ചെയ്തു. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. ക്ലബ് ഭാരവാഹികളായ വിജയകുമാർ, സോജു ജോൺ, ജോസ് വേലിയിൽ, രതീഷ് ചൂണ്ടലിൽ, റെനി റോയ്സൺ, സിബി, ഹെബി ജോൺ, ബിജു ഐസക്, ബാബു കൊച്ചുവിള തുടങ്ങിയവർ നേതൃത്വം നൽകി.