പരവൂർ: കെ.സി. കേശവപിള്ള സ്മാരക സമിതിയുടെ നേതൃത്വത്തിൽ എസ്. രമേശൻ നായർ, പൂവ്വച്ചൽ ഖാദർ, ഓണമ്പള്ളി സുന്ദരേശൻ എന്നിവരെ അനുസ്മരിച്ചു. പരവൂർ പാറയിൽകാവ് ശ്രീശൈലേശ്വര വിലാസം എൻ.എസ്.എസ് കരയോഗ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ ഉദ്‌ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ആശാന്റഴികം പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കവി ബാബു പാക്കനാർ, എൻ. രാജൻ നായർ, ഡോ. കെ.ജെ. ലത്തൻകുമാർ, ഉണ്ണി, രാജു ഡി. പൂതക്കുളം, കെ.ആർ. ബാബു, സന്തോഷ് പാറയിൽക്കാവ്, മാങ്കുളം രാജേഷ് എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന കാവ്യാർച്ചന കവിത ചൊല്ലി സുബാഷ് ബാബു വി. പിള്ള ഉദ്‌ഘാടനം ചെയ്തു. രാജുകൃഷ്ണൻ, അഞ്ജു നെടുങ്ങോലം, സന്തോഷ് പാറയിൽക്കാവ്, പ്രസന്നൻ, സജീവ് കോതേത്ത്, സജി തട്ടത്തുവിള, കെ.കെ. സുരേന്ദ്രൻ എന്നിവർ കാവ്യാർച്ചനയിൽ പങ്കെടുത്തു.