പത്തനാപുരം : പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ താഴത്ത് വടക്ക് യു.ഡി .എഫ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ 10 മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കെ.പി.സി .സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ജി. റെജി അദ്ധ്യക്ഷനായി. കേരളാ കോൺഗ്രസ് (ജോസഫ്) സംസ്ഥാന വൈസ് ചെയർമാൻ മാത്യു ജോർജ്ജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ് ഖാൻ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അരവിന്ദാക്ഷൻ കൊയ്പ്പള്ളിൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജിത്ത് കൃഷ്ണ, ഗ്രാമ പഞ്ചായത്തംഗം ദേവരാജൻ, പ്രവാസി കോൺഗ്രസ് നേതാവ് അച്ചൻകുഞ്ഞ്, ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജെയിംസ് അലക്സാണ്ടർ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസി ജോൺ, ജോൺ, മഹിളാ കോൺഗ്രസ് നേതാവ് റോസമ്മ, കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ കോൺഗ്രസ് അജ്മൽ ജാൻ,ബൂത്ത്‌ പ്രസിഡന്റ്‌ ജോയി എന്നിവർ സംസാരിച്ചു.