shasankanpilla-54

പുത്തൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. തേവലപ്പുറം പുഷ്പവിലാസത്തിൽ ശശാങ്കൻപിള്ളയാണ് (54) മരിച്ചത്. 17ന് വൈകിട്ട് 5ന് വെണ്ടാർ എറണാകുളം ജംഗ്ഷനിൽ ഓട്ടോറിക്ഷയിൽ വാനിടിച്ചായിരുന്നു അപകടം. കൊല്ലത്തെ സ്വകാര്യ അശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഭാര്യ: മിനികുമാരി. മക്കൾ: സ്മൃതി, ഗോപിക. മരുമകൻ: ദീപു രാമചന്ദ്രൻ (ഇൻഫോസിസ്, ബംഗളൂരു).