scouts
ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് സ്കൗട്ട് ആന്റ് ഗൈഡ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ നടന്ന 'കൂട്ടുകാർക്ക് പഠനോപകരണം' സ്മാർട്ട്ഫോൺ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിർവഹിക്കുന്നു

ഓച്ചിറ: ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് സ്കൗട്ട് ആൻഡ് ഗൈഡ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ നടന്ന 'കൂട്ടുകാർക്ക് പഠനോപകരണ' വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിർവഹിച്ചു. സ്കൂൾ മാനേജർ ആർ. രണോജ്, പ്രസിഡന്റ് എസ്. സുരേഷ്, കമ്മിറ്റിയംഗം കെ.വി .സൂര്യകുമാർ, പ്രിൻസിപ്പൽ എസ്. ശ്രീജ , അദ്ധ്യാപകരായ ജാസ്മിൻ ദിവാകർ, പി.ആർ. ഷീബ , ആർ. സിന്ധു, സ്കൗട്ട് മാസ്റ്റർ ആനന്ദ്. എൻ.സത്യശീലൻ, ഗൈഡ് ക്യാപ്റ്റൻ ആർ.എസ്. സീമ തുടങ്ങിയവർ പങ്കെടുത്തു.