ചാത്തന്നൂർ: കാൽനൂറ്റാണ്ടായി എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന് കീഴിൽ ശാഖാ സെക്രട്ടറിമാരായി സേവനമനുഷ്ഠിക്കുന്നവരെ യൂണിയന്റെ നേതൃത്വത്തിൽ ആദരിച്ചു. കോട്ടപ്പുറം 707-ാം നമ്പർ ശാഖാ സെക്രട്ടറി ഗോപിനാഥൻ, ചിറക്കര ഇടവട്ടം 3761-ാം നമ്പർ ശാഖാ സെക്രട്ടറി ശിവരാജൻ എന്നിവരെയാണ് യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ കാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചത്. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസി. സെക്രട്ടറി കെ. നടരാജൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ വി. പ്രശാന്ത്, ആർ. ഗാന്ധി, കെ. ചിത്രാംഗതൻ, അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.