food-
യോഗ ശിക്ഷൺ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊതിച്ചോറ് വിതരണം ട്രസ്റ്റ് രക്ഷാധികാരി സ്വാമി സുകാകാശ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യോഗ ശിക്ഷൺ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രോഗികൾക്കും പാവപ്പെട്ടവർക്കും പൊതിച്ചോറുകൾ വിതരണം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പോളയത്തോട്‌ റെയിൽവേ ഗേറ്റിന്‌ സമീപമുള്ള ട്രസ്റ്റ്‌ ഓഫീസിൽ നടന്ന വിതരണം ട്രസ്റ്റ് രക്ഷാധികാരിയും മാവേലിക്കര രാമകൃഷ്ണ ആശ്രമം മഠാധിപതിയുമായ സ്വാമി സുകാകാശ സരസ്വതി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ്‌ എസ്. സുരേഷകുമാർ, ട്രസ്റ്റ് അംഗം ആശ്രാമം രാജ്രേന്ദൻ, കൊല്ലം കോർപ്പറേഷൻ വിദ്യാഭ്യാസ - കായിക സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്‌സൺ സബിതാദേവി തുടങ്ങിയവർ പങ്കെടുത്തു.