road

കൊ​ല്ലം: ഭാ​ര​ത് മാ​ല പ്രോ​ജ​ക്ട് സ​മ​യ​ബ​ന്ധി​ത​മാ​യി തീർ​ക്കു​മെ​ന്ന് എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പിയെ കേന്ദ്ര മ​ന്ത്രി നി​തിൻ ഗ​ഡ്ക​രി ലോ​ക് ​സ​ഭ​യിൽ അ​റി​യി​ച്ചു. 3,694 കോ​ടി രൂ​പ​യു​ടെ നാല് പ​ദ്ധ​തി​കൾ വി​വി​ധ ഘ​ട്ട​ത്തി​ലാ​ണ്. 20,592 കോ​ടി രൂ​പ​യു​ടെ 264 കി​ലോ​മീ​റ്റർ റോ​ഡി​ന്റെ ഏഴ് പ​ദ്ധ​തി​കൾ 2020ൽ അ​നു​വ​ദി​ച്ചു. 2020-​21 സാ​മ്പ​ത്തി​ക വർ​ഷ​ത്തിൽ 26,917 കോ​ടി രൂ​പ​യു​ടെ 255 കി​ലോ​മീ​റ്റർ റോ​ഡ് വി​ക​സ​ന​ത്തി​നു​ള്ള എട്ട് പ​ദ്ധ​തി​കൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് രൂ​പ​ക​ല്​പ​ന ചെ​യ്യു​ന്നു.

കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂർ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കിൽ കൂ​ടി പോ​കു​ന്ന 277.51 കി​ലോ​മീ​റ്റർ ദൈർ​ഘ്യ​മു​ള്ള തി​രു​വ​ന്ത​പു​രം ​- കൊ​ട്ടാ​ര​ക്ക​ര - അ​ങ്ക​മാ​ലി റോ​ഡി​ന് ഭാ​ര​ത് മാ​ല പ​ദ്ധ​തി അം​ഗീ​കാ​രം നൽ​കി. കൊ​ല്ലം ചെ​ങ്കോ​ട്ട റോ​ഡിൽ 38 കി​ലോ​മീ​റ്റർ ഗ്രീൻ​ഫീൽ​ഡും 21 കി​ലോ​മീ​റ്റർ ബ്രൗൺ​ഫീൽ​ഡും റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ഭാ​ര​ത് മാ​ല പ​ദ്ധ​തി​യിൽ ഉൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മന്ത്രി അറിയിച്ചു.