കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയന്റെ നേതൃത്വത്തിൽ കേരളാ ബാങ്ക് കുണ്ടറ ശാഖയ്ക്ക് മുന്നിൽ ജീവനക്കാർ ധർണ നടത്തി. സഹകരണ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപ പലിശ നിരക്ക് വീട്ടിക്കുറച്ച നടപടി തിരുത്തുക, സഹകരണ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് ഇ.പി.എഫ് അംഗീകാരം ലഭ്യമാക്കി ആദായ നികുതി ഇളവ് ഉറപ്പുവരുത്തുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. യൂണിയൻ ഏരിയാ സെക്രട്ടറി ഡി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. എ.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. രംഗനാഥൻ, പ്രണാം തുടങ്ങിയവർ സംസാരിച്ചു.