കൊട്ടാരക്കര: കലയപുരം ജംഗ്ഷനിലെ ഫുട് പാത്തിൽ കാൽനടയാത്രക്കാർക്ക് അപകടക്കെണിയായ ഇരുമ്പ് കുറ്റി നീക്കം ചെയ്യണം. കലയപുരം മാർ ഇവാനിയോസ് സ്കൂളിന് സമീപം വർഷങ്ങൾക്കു മുൻപ് സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടി ഉറപ്പിച്ച ഇരുമ്പ് കുറ്റി കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാകുന്നു. .ഫുട്പാത്തിൽ അരയടി പൊക്കത്തിൽ കാണപ്പെടുന്ന കുറ്റികളിൽ തട്ടി അനേകം സ്കൂൾ വിദ്യാർത്ഥികളും യാത്രക്കാരും വീണ് അപകടം സംഭവിച്ചിട്ടുണ്ട്. മാത്രമല്ല സന്ധ്യമയങ്ങിയാൽ അതു വഴിപോകുന്ന ആർക്കും ഈ കുറ്റി കാണാനും പറ്റില്ല. വർഷങ്ങൾക്ക്
മുൻപ് സോളാർ ലൈറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും നടന്നില്ല. സോളാർ ലൈറ്റ് അടിയന്തരമായി സ്ഥാപിക്കുകയോ അപകട ഭീഷണി ഉയർത്തുന്ന ഇരുമ്പ് കുറ്റി നീക്കം ചെയ്യുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.