പുത്തൂർ: "സ്ത്രീധനം വാങ്ങില്ല കൊടുക്കുകയില്ല അഭിമാനത്തോടെ ഞാൻ പറയും " എന്ന മുദ്രാവാക്യമുയർത്തി ഡി .വൈ .എഫ്. ഐ മാവടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ സദസ് പി. ഐഷാ പോറ്റി ഉദ്ഘാടനം ചെയതു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗം മീര എസ്. മോഹൻ അദ്ധ്യക്ഷയായ യോഗത്തിൽ ഡി.വൈ.എഫ്.ഐ മേഖലസെക്രട്ടറി ആർ.രാജേഷ് കുമാർ സ്വാഗതം ആശംസിച്ചു. മാവടി മേഖല ജോ. സെക്രട്ടറി ആർ. മേഘന സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സി.പി.എം.ലോക്കൽ സെക്രട്ടറി ഡി. എസ്. സുനിൽ, ജീ.രവീന്ദ്രൻ നായർ, ശിവശങ്കരപ്പിള്ള എന്നിവർ സംസാരിച്ചു.ഡി. വൈ. എഫ്. ഐ മേഖല ട്രഷറർ അഭിഷേക് നന്ദി പറഞ്ഞു.