panchayath
ചിറക്കര ഗ്രാമപഞ്ചായത്തിലേക്ക് നൽകുന്ന കൊവിഡ് ആന്റിജൻ പരിശോധനാ കിറ്റുകൾ ജില്ലാ പഞ്ചായത്തംഗം ശ്രീജാ ഹരീഷ് കൈമാറുന്നു

ചാത്തന്നൂർ: ജില്ലാ പഞ്ചായത്ത് ചിറക്കര ഗ്രാമപഞ്ചായത്തിലേക്ക് നൽകുന്ന കൊവിഡ് ആന്റിജൻ പരിശോധനാ കിറ്റുകൾ ജില്ലാ പഞ്ചായത്തംഗം ശ്രീജാ ഹരീഷ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവിക്കും മെഡിക്കൽ ഓഫീസർ ഡോ. സുരേഷിനും കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ മിനിമോൾ ജോഷ്, സുബി പരമേശ്വരൻ, സുദർശനൻപിള്ള, അംഗങ്ങളായ ദിലീപ് ഹരിദാസൻ, വിനിത ദിപു, ജയകുമാർ, മേരിറോസ്, സജില, രജനീഷ്, അസി. സെക്രട്ടറി രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അജിത്ത്, ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.