കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആനക്കോട്ടൂർ 767-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ യോഗം ജനറൽ സെക്രട്ടറിയുടെ ഗുരു കാരുണ്യം പദ്ധതി പ്രകാരം ശാഖാതിർത്തിയിലെ വെണ്മണി വീട്ടിൽ സേതുവിന്റെ ഭാര്യ അനീഷക്ക് ചികിത്സാ സഹായം നൽകി. കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ ചികിത്സാ സഹായം കൈമാറി. ശാഖാ പ്രസിഡന്റ് പി.വിജയാനുജൻ അദ്ധ്യക്ഷനായി. ശാഖാ ആക്ടിംഗ് സെക്രട്ടറി രാമഭദ്രൻ, നിയുക്ത ബോർഡ് മെമ്പർ വി.അനിൽകുമാർ, ഭരണസമിതി അംഗങ്ങളായ അജി ആനക്കോട്ടൂർ, സ്മിതൽ കുമാർ, സുചി എന്നിവർ പങ്കെടുത്തു.