ഓച്ചിറ: ബി.ജെ.എസ്.എം മഠത്തിൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥാപക മാനേജർ മഠത്തിൽ വാസുദേവൻപിള്ളയുടെ പേരിൽ ആരംഭിച്ച ഡിജിറ്റൽ ലൈബ്രറിയും എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണവും സ്കൂൾ മാനേജർ എൽ. ചന്ദ്രമണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു പാഞ്ചജന്യം അദ്ധ്യക്ഷനായി. എച്ച്. എസ്.എസ് പ്രിൻസിപ്പൽ സഞ്ജയ്നാഥ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ. ഉണ്ണികൃഷ്ണപിള്ള, സ്കൂൾ ഹെഡ്മാസ്റ്റർ ബിജു, മുൻ ഗ്രാമപഞ്ചായംഗം സലിം അമ്പീത്തറ തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി. മനോജ്കുമാർ സ്വാഗതം ആശംസിച്ചു.