navas
ബൈക്കു കത്തി നശിച്ച നിലയിൽ

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി പ്ലാമൂട്ടിൽ ചന്തയിൽ പ്രവർത്തിക്കുന്ന സ്കൂട്ടർ വർക്ക്ഷോപ്പ് കത്തിനശിച്ചു. കിടങ്ങയം സ്വദേശി കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെ അഞ്ചോടെ പ്രഭാതസവാരി നടത്തിയവരാണ് തീപിടിത്തം ആദ്യം കണ്ടത്.ഉടൻ തന്നെ സ്ഥാപന ഉടമയെയും പൊലീസിനെ വിവരം അറിയിച്ചു. പ്രദേശവാസികൾ തന്നെ ആദ്യം തീ കെടുത്തി. പിന്നീട് ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ പൂർണമായും കെടുത്തി. ഇതിനാൽ സമീപത്തുള്ള മറ്റ് കടകളിലേക്ക് തീ പടർന്നില്ല. 9 ബൈക്കുകൾ പൂർണമായും നിരവധി ബൈക്കുകൾ ഭാഗികമായും കത്തിനശിച്ചു. നിരവധി സ്പെയർ പാർട്സുകളും നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ശാസ്താംകോട്ട പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.