dharna

കൊല്ലം: ഓൾ ഇന്ത്യാ ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി, ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി എന്നിവയുടെ എല്ലാ ഓഫീസുകളുടെ മുന്നിലും ഇന്ന് ധർണ നടത്തും.

കൊല്ലത്ത് ന്യൂ ഇന്ത്യാ അഷ്വറൻസ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം സംസ്ഥാന പ്രസിഡന്റ് എം.എ. സത്താർ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ അസോ. ഭാരവാഹികൾ ഉദ്‌ഘാടനം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.എ സത്താറും ആക്ടിംഗ് സെക്രട്ടറി അഹമ്മദ് കുട്ടി കളരിക്കലും അറിയിച്ചു.