phot
കേന്ദ്ര ദുരന്ത നിവാരണ സേനാ തെന്മല പരപ്പാർ അണക്കെട്ട് പരിശോധിക്കുന്നു

പുനലൂർ: കേന്ദ്ര ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ തെന്മല പരപ്പാർ അണക്കെട്ടും പദ്ധതി പ്രദേശങ്ങളും സന്ദർശിച്ചു. അണക്കെട്ടിന്റെ ടോപ്പ്, മഴയുടെയും വെള്ളത്തിന്റെയും അളവ് എന്നിവ പരിശോധിച്ചു. വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സേനാംഗങ്ങൾ ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു. ക്യാപ്ടൻ ജയൻടോ മണ്ടൽ, തഹസീൽദാർ നസിയ, ഡെപ്യൂട്ടി തഹസീൽദാർ ടി.എസ്. വിജയലക്ഷ്മി, കല്ലട ഇറിഗേഷൻ പ്രോജക്ട് എക്സി. എൻജി. ടെസി മോൻ, അസി. എക്സി. എൻജി. മണിലാൽ, അസി. എൻജിനിയർമാരായ ശിവശങ്കരൻ നായർ, അസ്മീൻ, അൻവർ, കൃഷ്ണപ്രിയ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.