holy-
ഡി.വൈ.എഫ്.ഐ നീണ്ടകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ഗ്രന്ഥശാലയിലേക്കുള്ള പുസ്തകങ്ങൾ ഹോളി ക്രോസ് പ്രതീക്ഷ സ്പെഷ്യൽ സ്കൂളിന്റെ പ്രിൻസിപ്പൽ മഹിമയിൽ നിന്ന് നീണ്ടകര പഞ്ചായത്ത്‌ പ്രസിഡന്റ് രജിത്ത് ഏറ്റുവാങ്ങുന്നു

ചവറ : ഡി.വൈ.എഫ്.ഐ നീണ്ടകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ഗ്രന്ഥശാലയിലേക്ക് പുസ്തക ശേഖരണം നടന്നു. ഉദ്ഘാടനം ഹോളി ക്രോസ് പ്രതീക്ഷ സ്പെഷ്യൽ സ്കൂളിന്റെ പ്രിൻസിപ്പൽ മഹിമയിൽ നിന്ന് നീണ്ടകര പഞ്ചായത്ത്‌ പ്രസിഡന്റ് രജിത്ത് പുസ്തകം ഏറ്റുവാങ്ങി നിർവഹിച്ചു.

ചടങ്ങിൽ ചവറ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് സംജിത്, നേതാക്കന്മാരായ ആർ. അഭിലാഷ്, രതീഷ്,നെപ്പോളിയൻ, നീണ്ടകര മേഖല കമ്മിറ്റിയിലെ ഭാരവാഹികൾ രാഹുൽ, ഷെർമി സെബാസ്റ്റ്യൻ, അഭിജിത്, എഡ്വിൻ എലിയാസ്, ദീപ, അരുൺ, സുമൻരാജ് എന്നിവർ പങ്കെടുത്തു.