കരുനാഗപ്പള്ളി: തൊടിയൂർ നോർത്ത് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ അംഗങ്ങളായിരിക്കെ മരിച്ച് പോയ ക്ഷീരകർഷകരുടെ അവകാശികൾക്കുള്ള ധനസഹായം തൊടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ വിതരണം ചെയ്തു. തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയൻ നൽകിവരുന്ന 25000/-രൂപ വീതം മരണാനന്തര ധനസഹായം നാല് കർഷകർക്ക് നൽകി. തൊടിയൂർ നോർത്ത് ക്ഷീര സംഘം പ്രസിഡന്റ് ഷിബു.എസ്.തൊടിയൂർ അദ്ധ്യക്ഷനായി. ബി. സത്യദേവൻപിള്ള, രാജു തോമസ്, എ.തങ്ങൾകുഞ്ഞ്, വത്സല, രമ, റഷീദാബീവി, ക്ഷീര സംഘം സെക്രട്ടറി ബി. മീനു എന്നിവർ പ്രസംഗിച്ചു.