എഴുകോൺ: സർവീസ് സഹകരണ ബാങ്കിൽ വിദ്യാതരംഗിണി ഫോൺ വായ്പ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ആർ. ഗോപു കൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഭരണ സമിതിയംഗങ്ങളായ ജി.രാജശേഖരൻ, എം.അബൂബേക്കർ, വി.അനിൽകുമാർ, ജോർജ്. സി. കോശി, എൻ.പങ്കജരാജൻ, മിനി അനിൽ, ഇന്ദിരാദേവി, സെക്രട്ടറി ഇൻ ചാർജ് കെ.എസ്. ധർമ്മരാജൻ, സ്റ്റാഫ് സെക്രട്ടറി കമൽ വി.ദേവ് തുടങ്ങിയവർ പങ്കെടുത്തു. അറുപതോളം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ഫോൺ വാങ്ങുന്നത്തിനാണ് പലിശ രഹിത വായ്പ ലഭ്യമാക്കുന്നത്. ഈ തുക 2 വർഷം കൊണ്ട് തിരിച്ച് അടച്ചാൽ മതിയാകും.